ബംഗളൂരു: മുംബൈ നഗരത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാറിന്റെ അടിയില്‍പ്പെട്ടുപോയ എട്ടു വയസുകാരന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഒരു കൂട്ടം കുട്ടികള്‍ റോഡില്‍ പന്ത് കളിക്കുന്നതിനിടെയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ ഷൂസ് ശരിയാക്കാനായി എട്ടുവയസ്സുകാരനായ കുട്ടി അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഗണര്‍ കാറിന് സമീപം റോഡിലായി ഇരുന്നു. പെട്ടെന്നായിരുന്നു കാറിലേക്ക് ഒരു സ്ത്രീ കയറിയതും, കാറെടുത്തതും.
കുട്ടി താഴെയിരിക്കുന്നത് ഇവരും, ഇവര്‍ കാറില്‍ കയറുന്നത് കുട്ടിയും കണ്ടില്ല. മുന്നോട്ടെടുത്ത കാറിനടിയിലേക്ക് കുട്ടി പെട്ടുപോവുകയായിരുന്നു. കാര്‍ പോയയുടന്‍ പരിക്കുകളൊന്നുമില്ലാതെ കുട്ടി എണീറ്റ് ശരീരത്തില്‍ പറ്റിയ പൊടി തട്ടി കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതും കാണാം.
അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഉടന്‍ തന്നെ കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയ കുട്ടി വീണ്ടും കളിയില്‍ മുഴുകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബംഗളൂരു സിറ്റി പോലീസാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ചിലര്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു, മറ്റു ചിലര്‍ റോഡില്‍ കുട്ടികളെ കളിക്കാന്‍ വിട്ടതിന് മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്തു.
It teaches us more than what we are just watching…. ?️? pic.twitter.com/9XSDfuGU6b
— BengaluruCityPolice (@BlrCityPolice) September 27, 2018