മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ബ്ലാക്ക് ഡ്രസില്‍ ഒരു ഫ്രൈയിമില്‍ നില്ക്കുന്ന ഫോട്ടൊ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫോട്ടൊയില് മമ്മൂട്ടിയുെട ഗെറ്റപ്പ് ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. താടി നീട്ടി മീശ പിരിച്ച ലുക്ക് അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്കാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന്റെ ഫോട്ടോകളിലാണ് ബ്ലാക്ക് ഡ്രസില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളത്. ലൊക്കേഷനിലും പൊതുവേദികളിലുമെല്ലാം വെള്ള ഖദര്‍ ഷര്‍ട്ടും വെള്ളമുണ്ടും സ്ഥിരമാക്കിയ നിര്‍മ്മാതാവ് ആന്റോ ജോസഫും കറുത്ത ഷര്‍ട്ടിലാണ് ചിത്രത്തിലുള്ളത്. ആന്റോ ജോസഫ് വെള്ള ഡ്രസില്‍ അല്ലാതെ പൊതുചടങ്ങിലെത്തുന്നതും ആദ്യമാണ്.
മമ്മൂട്ടി വെള്ള ജുബയും മുണ്ടുമായി കൊച്ചി മേയര്‍ എം. അനില്‍ കുമാറിനൊപ്പം നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ബി.ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയുടെ പാലക്കാട്ടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ കൊച്ചിയില്‍ നടന്ന വിവാഹചടങ്ങിലെത്തിയത്. ലോക്ക്ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രം ജനുവരിയില്‍ തുടങ്ങാനിരിക്കുകയാണ്.
ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന് ഡോ. എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിന് മോഹന്‍ലാല്‍ കുടുംബസമേതമാണ് എത്തിയത്.