ഫെമിനിസ്റ്റായത് കൊണ്ട് ഇപ്പോള്‍ ഇഷ്ടമല്ലെന്ന് കമന്റ് ചെയ്ത ആള്‍ക്ക് പവര്‍ഫുള്‍ മറുപടിയുമായി നടി റിമ കല്ലിങ്കല്‍. സഖാവിന്റെ സഖിയെ ഇഷ്ടമായിരുന്നെങ്കിലും ഫെമിനിസ്റ്റായതിനാല്‍ ഇപ്പോള്‍ ഇഷ്ടമല്ലെന്നായിരുന്നു കമന്റ്. തനിക്ക് വ്യക്തിത്വമുണ്ടെന്നും ഫെമിനിസ്റ്റായിരിക്കുക എന്നത് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നുമാണ് റിമ മറുപടി നല്‍കിയത്. സഖാവിന്റെ സഖി മാത്രമല്ല താനെന്നും റിമ വ്യക്തമാക്കിയിട്ടുണ്ട്.
ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷേ ഇപ്പോഴില്ല. ഫെമിനിസ്റ്റായത് കൊണ്ട്
എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയുള്ള കമന്റ്.
ഞാന്‍ സഖാവിന്റെ സഖി മാത്രമല്ല, എനിക്ക് സ്വന്തമായി വ്യക്തിത്വമുണ്ട് ഫെമിനിസ്റ്റ് ആകുകയെന്നതോ അതില്‍ പ്രധാനപ്പെട്ട ഒന്നാണ് താനും
എന്നായിരുന്നു റിമ മറുപടി നല്‍കിയത്.
ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കല്‍ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തിളങ്ങുന്ന താരമാണ് റിമ.