ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന് വിനീത് തട്ടില്‍ (45) അറസ്റ്റില്‍. തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്തിക്കാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പണം കടം കൊടുത്തത് ചോദിക്കാന്‍ വിനീതിന്റെ വീട്ടിലെത്തിയതായിരുന്നു വിനീത്.
തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ അലക്സിനെ വിനീത് വടിവാളുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്.