ചെന്നൈ: തെന്നിന്ത്യന്‍ സിനിമാതാരം സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യ നില മോശമായി.
also read: അപേക്ഷകര്‍ക്ക് അതിഥികളെ പോലെ സ്വീകരണം, ചൂടുചായയും പലഹാരവും നല്കി പിണറായി ഗ്രാമപഞ്ചായത്ത്
അതേസമയം, സത്യരാജിന്റെ ഇപ്പോഴത്തെ ആരോഗ്യ നിലയെക്കുറിച്ചുള്ള അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊവിഡ് മൂര്‍ച്ഛിതാണ് ആശുപത്രിയില്‍ പേവേശിപ്പിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.