തെന്നിന്ത്യന്‍ സിനിമാതാരം കമല്‍ഹാസനെതിരെ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. നടന് ക്വാറന്റീന് ലംഘിച്ചു എന്ന് ആരോപിച്ചാണ് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചത്. കോവിഡ് മുക്തനായതിന് പിന്നാലെ കമല്ഹാസന് ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കമല്ഹാസന് കൊവിഡ് മുക്തനായത്. ഇതിന് തൊട്ടുപിന്നാലെയാണ് നടന് ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയത്. ഇതിനെ തുടര്‍ന്നാണ് കമല്ഹാസന് തമിഴ്നാട് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചത്.
‘കൊവിഡ് ബാധിതനായ ഒരാള്‍ സുഖപ്രദമായാല് പോലും ഏഴ് ദിവസം ക്വാറന്റീനില്‍ ഇരിക്കണം. എന്നാല്‍ കമല്ഹാസന് ബിഗ് ബോസ് ചിത്രീകരണത്തിന് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ആരിയോഗ്യവകുപ്പിന്റെ നോട്ടീസ്’, ഹെല്‍ത്ത് സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന് പറഞ്ഞു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം ‘വിക്ര’ത്തിലാണ് കമല്ഹാസന് നിലവില്‍ അഭിനയിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് ഫഹദിന് പുറമേ നരേന്, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവരും ‘വിക്ര’ത്തില്‍ അഭിനയിക്കുന്നുണ്ട്.