കൊച്ചി: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥികൂടിയായ നടന് സുരേഷ് ഗോപി എംപി ഇന്ന് വീട്ടിലേക്ക് മടങ്ങും. പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുള്ളത്. പനിയും ശ്വാസതടസ്സവും മൂലമാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ വച്ച് പനി ബാധിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ചെറിയ തോതില്‍ ന്യൂമോണിയയും ബാധിച്ചിരുന്നു.
വീട്ടില്‍ പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ സുരേഷ് ഗോപി തെരഞ്ഞൈടുപ്പ് പ്രചാരണത്തിന് ഉള്‍പ്പെടെ ഇറങ്ങുന്നത് വൈകും. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്നും നിര്‍ബന്ധമെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്.
എന്നാല്‍ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃശൂരില്‍ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലേക്കാണ് നേതൃത്വം എത്തിയത്.