മലയാളത്തിന്റെ പ്രിയ താരം ഭാമയ്ക്കും അരുണിനും പെണ്‍കുഞ്ഞ് പിറന്നു, ഭാമ അമ്മയായി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ അഭിനന്ദനകുറിപ്പുകള്‍ പങ്കുവയ്ക്കുകയാണ്.
2020 ജനുവരി 30നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി ഭാമയുടെ വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം ഭാമയ്ക്കും അരുണിനും ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു.
സിനിമാ മേഖലയില്‍ നിന്നുമുള്ളവരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമായിരുന്നു വിവാഹത്തിനെത്തിയത്. നടന് സുരേഷ് ഗോപി, നിട മിയ, വിനു മോഹന്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹശേശം നാട്ടില്‍ സെറ്റിലാവുകയായിരുന്നു. കഴിഞ്ഞ ജനുവരി മുപ്പതിന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഭാമ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.
ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഭാമ. 2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.