തെന്നിന്ത്യയുടെ ഗ്ലാമര്‍ നായിക ഭാവനയുടെയും ഭര്‍ത്താവ് നവീന്റേയും ജീവിതയാത്രയില്‍ പുതിയ അതിഥി എത്തിയതാണ് സോഷ്യല്‍മീഡിയയിലെ പുത്തന്‍ വിശേഷം. അതിഥിയായെത്തിയ പുതുപുത്തന്‍ ബെന്‍സ് ആണ് താരത്തിന്റെ യാത്രകളില്‍ ഇനികൂട്ട്. അതിഥിയുടെ ചിത്രങ്ങള്‍ ഇതിനോടകംതന്നെ സൈബറിടത്തില്‍ വൈറലായി കഴിഞ്ഞു.
ഭാവനയും നവീനും താക്കോല്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് കുടുംബത്തിലെ പുതിയ അംഗത്തിന് ആശംസ അറിയിച്ചിട്ടുള്ളത്.
‘നമ്മള്’ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കാര്‍ത്തികയെന്ന ഭാവന സിനിമയില്‍ തുടക്കം കുറിച്ചത്. സഹനായികയായാണ് തുടങ്ങിയതെങ്കിലും വൈകാതെ തന്നെ നായികയാവാനുള്ള അവസരം ഭാവനയ്ക്ക് ലഭിച്ചു. പിന്നീട് മലയാളത്തിന് പുറമെ അന്യഭാഷയിലേക്കും താരം പ്രവേശിച്ചു.
കന്നഡയിലും തെലുങ്കിലുമെല്ലാം ആരാധകരെ സ്വന്തമാക്കി തെന്നിന്ത്യയുടെ ഗ്ലാമര്താരമായി തിളങ്ങുന്നതിനിടയിലാണ് താരം നിര്‍മ്മാതാവായ നവീനുമായി വിവാഹം കഴിച്ചത്. വിവാഹശേഷം ഭാവന അഭിനയിക്കുന്നതിന് എതിര്‍പ്പുകളില്ലെന്നും വീട്ടിലിരുത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ വിവാഹത്തോടെ മലയാള സിനിമയോട് ബൈ പറയുകയായിരുന്നു ഭാവന. തെലുങ്കിലും കന്നഡയിലുമായി സജീവമാണ് താരം. ഇടയ്ക്ക് കേരളത്തിലേക്ക് എത്തിയതിന്റെ വിശേഷം ഭാവന ആരാധകരുമായി പങ്കുവെച്ചിരുന്നു.