മലയാള സിനിമയിലെ ശ്രദ്ധേയമായ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ലാല്‍ജോസിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. 29ാമത് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ലാല്‍ ജോസിന്റേയും ഭാര്യ ലീനയുടേയും ചിത്രങ്ങളാണ് പോസ്റ്റില്‍.
കെട്ടുമാലയിട്ട് കേക്ക് മുറിച്ച് മുഖത്തോടു മുഖം നോക്കിയിരിക്കിയിരുന്ന ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രങ്ങള്‍ക്ക് ലാല്‍ ജോസ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത് ഇങ്ങനെ,
’29 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അവനൊരു തുണയുണ്ടായി, അവനൊരു സഖിയുണ്ടായി’ .
നിരവധി പേരാണ് പോസ്റ്റിന് ആശംസകളുമായി എത്തിയത്.
നാല്‍പ്പത്തിയൊന്ന് എന്ന സിനിമയാണ് ഒടുവില്‍ അദ്ദേഹം സംവിധാനം ചെയ്തത്. സൗബിന് ഷാഹിറും മംമ്ത മോഹന്‍ദാസും പ്രധാനവേഷങ്ങളിലെത്തുന്ന മ്യാവു എന്ന സിനിമയാണ് അടുത്തതായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
സഹസംവിധായകനായി സിനിമയിലെത്തിയ ലാല്‍ ജോസ് 1998-ല്‍ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവന്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.