നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മലയാള സിനിമാലോകത്തെ താരങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത പരിപാടിയില്‍ നടന് ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു.
ദിലീപിന്റേയും കാവ്യയുടേയും മീനാക്ഷിയുടേയും ചിത്രങ്ങള്‍ ഫാന്‍സ് പേജുകളില്‍ അരങ്ങു വാഴുമ്പോള്‍ ഇപ്പോഴിതാ യുവനടി നമിത പ്രമോദിന്റെ ഒരു പോസ്റ്റാസ് ട്രന്ഡാകുന്നത്.
നമിതയും മീനാക്ഷിയും ആയിഷയും അടുത്ത സുഹൃത്തുക്കളാണ്. വിവാഹ ദിനത്തില്‍ നിന്നുള്ളൊരു ഫൊട്ടോ പങ്കുവച്ച് പ്രിയപ്പെട്ട കൂട്ടുകാരിക്ക് വിവാഹ ആശംസകള്‍ നേരുകയാണ് നമിത. ‘എന്റെ കുട്ടി, നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്ന കുറിപ്പോടെയാണ് നമിത ചിത്രം ഷെയര്‍ ചെയ്തത്. നമിതയ്ക്കൊപ്പം മീനാക്ഷിയും ആയിഷയുടെ സഹോദരിയും ചിത്രത്തിലുണ്ട്.
ആയിഷയുടെ വിവാഹം ഫെബ്രുവരി 11ന് ആയിരുന്നെങ്കിലും ഒരാഴ്ച മുന്‍പേ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ദിലീപ് കുടുംബത്തിനൊപ്പം നമിതയും എത്തിയിരുന്നു. വിവാഹ ദിനത്തിലും നമിത ഇവര്‍ക്കൊപ്പമാണ് എത്തിയത്.