മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ചാക്കോച്ചന് പങ്കുവെച്ച ഒരു ക്യൂട്ടസ്റ്റ് ഫോട്ടൊയാണ് ഇപ്പോള്‍ സൈബറിടത്തില്‍ വൈറലാകുന്നത്. താരത്തിന്റെ മകന് ഇസഹാഖ് മുയലിനോപ്പം കളിക്കുന്ന ചിത്രമാണത്.
കൊച്ചുമിടുക്കന് മുയലിന് കഴിക്കാനായി ആഹാരം കൊടുക്കുന്നതാണ് ചിത്രത്തില്‍. ഒരിടത്തൊരു മുയല്‍മാന്‍ എന്ന ക്യാപ്ഷനിലാണ് ചാക്കോച്ചന് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മന്റുമായി എത്തിയത്. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോ ഇതിനോടകം തന്നെ വൈറല്‍ ആണ്.
അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഇടനെഞ്ചില്‍ ചേക്കേറിയ താരമാണ് കുഞ്ചാക്കോ ബോബന്. നിരവധി നല്ലകഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന്റെ ചോക്ലേറ്റ് നായകന് എന്നാണ് താരം അറിയപ്പെടുന്നത്.
2005 ഏപ്രില്‍ 2-നായിരുന്നു കാമുകിയായ പ്രിയ ആന്‍ സാമുവേലിനെ കുഞ്ചാക്കോ ബോബന് വിവാഹം ചെയ്തത്. തുടര്‍ന്ന് പതിനാലുവര്ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2019 ഏപ്രില്‍ 17നാണ് ഇവര്‍ക്ക് ഒരു മകന് ജനിക്കുന്നത്.