മലയാളത്തിന്റെ പ്രിയ നടന് ആസിഫ് അലിയുടെ ഒരു വീഡിയോ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു മുണ്ടും ഷര്‍ട്ടുമിട്ട് തോളില്‍ ബാഗുമായി സിമ്പിള്‍ ലുക്കില്‍ ആര്‍എക്സ് 100 ബൈക്ക് ഓടിച്ചുപോകുന്നതാണ് വീഡിയോയില്‍.
ആസിഫ് അലി ഫാന്‍സ് പേജുകളില്‍ ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ബൈക്ക് ഓടിച്ച് പോകുമ്പോള്‍ താരം ഹെല്‍മറ്റ് വയ്ക്കാത്തതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ‘പുള്ളിക്കെന്താ ഹെല്‍മറ്റ് വേണ്ടേ’ എന്നാണ് പലരുടേയും കമന്റുകള്‍. ഇത് നിയമവിരുദ്ധമാണെന്നും ഹെല്‍മറ്റില്ലാതെയാണ് ടൂവീലര്‍ ഓടിക്കുന്നതെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സംവിധായകന് ജിബു ജേക്കബിന്റെ ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ. ബൈക്കോടിച്ച് വരുന്ന ആസിഫിനെ ഷൂട്ട് ചെയ്ത് കൊണ്ട് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്ന ക്യാമറ ക്രൂവും വീഡിയോയിലുണ്ട്.
വെള്ളിമൂങ്ങ, ആദ്യരാത്രി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ഒരുക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. ആസിഫ് അലിയും രജിഷ വിജയനുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈരാറ്റുപേട്ടയിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോമഗമിക്കുന്നത്.