മലയാളത്തിന്റെ കാവ്യ സുന്ദരി കാവ്യമാധവന്റെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാല് വര്‍ഷമായി സിനിമാ ലോകത്ത് നിന്ന് വിട്ടു നില്ക്കുന്ന താരം അതി സുന്ദരിയായാണ് ഫോട്ടൊകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും കാവ്യയുടെ ഫോട്ടൊകള്‍ ആരാധകര്‍ക്ക് ഇപ്പോഴും ഹരമാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പിഎസ് ആണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കാവ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഉണ്ണി കുറിച്ചിരിക്കുന്നതിങ്ങനെ…
‘ഏറെ ദുരിതപൂര്‍ണ്ണമായ ഈ വര്‍ഷത്തില്‍ ഒരു ചെറുതരി തിളക്കവുമായെത്തിയ എന്റെ ഫേവറേറ്റ് വ്യക്തിയായ കാവ്യ മാധവനെ അഭിനന്ദിക്കാന്‍ ഈ സമയം ഞാനെടുക്കുകയാണ്. ഈ മനോഹരമായ ചിത്രങ്ങളില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനാവുന്നില്ല’
എന്നാണ്
അവരുടെ ഉറ്റ സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് കാവ്യയുടെ ഈ ഒരുക്കം. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയെത്തിയ കാവ്യയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയിലാണ് കാവ്യ ഒടുവിലായി അഭിനയിച്ചത്.