സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്തമകളായ പ്രാര്‍ത്ഥനയുടെ കിടിലന്‍ ഫോട്ടോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫാഷന്‍ രംഗത്ത് അമ്മയെപോലെ തന്നെ മുന്‍നിരയില്‍ നില്ക്കുന്ന താരമാണ് പ്രാര്‍ത്ഥന.
വളരെ സ്റ്റൈലിഷ് ആയ കിടിലന്‍ ഫോട്ടോസാണ് തരംഗമാകുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അലോഹ എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മന്റുമായി എത്തുന്നത്.
പ്രാര്‍ത്ഥന നല്ല ഒരു ഗായിക കൂടിയാണ്. മഞ്ജുവാര്യര്‍ അഭിനയിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ ലാ ലാ…. എന്ന പാട്ട് പ്രാര്‍ത്ഥനയാണ് പാടിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ബോളിവുഡിലും പാടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രാര്‍ത്ഥന. ‘രേ ബാവ്രേ’ എന്ന ഗാനമാണ് പാടിയത്.
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. അതും തെന്നിന്ത്യന്‍ യുവസംഗീതസംവിധായകരില്‍ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയുടെ ഈണത്തില്‍. ആരും ഇഷ്ടപ്പെട്ടു പോകുന്ന മെലഡിയാണ് പ്രാര്‍ത്ഥന പാടിയത്. ഗോവിന്ദ് വസന്തയ്ക്കൊപ്പമുള്ള ഡ്യൂവറ്റ് ആയാണ് ഗാനം സിനിമയിലെത്തുന്നത്.