കൊല്ലം: വീട്ടില്‍ മോഷണം നടത്തുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇറങ്ങിയോടിയ കള്ളന്മാര് പിടിയില്‍. കൊല്ലം നിലമേലിലാണ് സംഭവം. തിരുവനന്തപുരം വെടിവെച്ചാംകോവില്‍ അറപ്പുരവീട്ടില്‍ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്.
നിലമേല്‍ കണ്ണംകോടുളള വീടിന്റെ വാതില്‍പൊളിച്ച് സ്വര്‍ണാഭരണം മോഷ്ടിക്കുമ്പോള്‍ വീട്ടുകാര്‍ കയറിവന്നു. ഇതോടെ മോഷ്ടാവ് വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. അതിനിടെ മോഷ്ടാവിന്റെ ഫോണ്‍ താഴെവീണു. ഇതാണ് പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
also read: ആശുപത്രിയിലായ ബന്ധുവിനെ കണ്ട് മടങ്ങവേ കുഴഞ്ഞ് വീണ് മരിച്ച് 55കാരന്, പിന്നാലെ ബന്ധുവും മരിച്ചു
വീട്ടില്‍ ആളില്ലെന്ന് മനസിലാക്കിയാണ് ഇവര്‍ മോഷണത്തിന് കയറിയത്. പക്ഷേ സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നതിനിടെ വീട്ടുകാര്‍ കയറിവന്നു. സ്വര്‍ണവുമായി വീട്ടില്‍ നിന്നിറങ്ങി ഓടിയപ്പോള്‍ രാജേഷിന്റെ ഫോണാണ് താഴെ വീണത്. ഒരു ഫോണ്‍ കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് കോഴികച്ചവടകാരനായ പഞ്ചിമബംഗാള്‍ സ്വദേശിയെ കൊണ്ട് പോലീസ് രാജേഷിനെ വിളിപ്പിച്ചു.
also read: ആശുപത്രിയിലായ ബന്ധുവിനെ കണ്ട് മടങ്ങവേ കുഴഞ്ഞ് വീണ് മരിച്ച് 55കാരന്, പിന്നാലെ ബന്ധുവും മരിച്ചു
അങ്ങനെ ഫോണ്‍ വാങ്ങാന്‍ രാജേഷിനെ കോഴിക്കടയിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയ കള്ളന്മാരാണ് പോലീസ് പിടിയിലായത്.