പാലക്കാട്: നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ച് വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. പാലക്കാട് പട്ടാമ്പിയിലാണ് ഞെട്ടിക്കുന്ന സംഭവം. പട്ടാമ്പി പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്. ഇന്നലെ വൈകീട്ട് ആണ് സംഭവം.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് തല്ലുകൂടിയത്. കുട്ടികള്‍ ചേരി തിരിഞ്ഞു പരസ്പരം അടികൂടുകയായിരുന്നു. പൊലീസ് എത്തിയാണ് വിദ്യാര്‍ത്ഥികളെ പിടിച്ച് മാറ്റിയത്. തല്ലു കൂടിയവരെ പട്ടാമ്പി പൊലീസ് എത്തിയാണ് പിടിച്ചു മാറ്റിയത്.
അടികൂടിയവരെയും സ്ഥാപന അധികൃതരെയും രക്ഷിതാക്കളെയും പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. അതേസമയം, ആലപ്പുഴ ജില്ലയില്‍ കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ നടന്ന കൂട്ടത്തല്ലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കസേരകള്‍ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. പപ്പടത്തല്ലില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഓഡിറ്റോറിയത്തിന് സംഭവിച്ചത്.