കാസര്‍കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമില്‍ ഒളികാമറ വച്ച ജീവനക്കാരന് അറസ്റ്റില്‍. കാസര്‍കോടാണ് സംഭവം. ബന്തിയോട് സ്പോര്‍ട്സ് വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമിലാണ് ഒളിക്യാമറ കണ്ടെത്തിയത്. പതിനാറുകാരിയുടെ പരാതിയില്‍ പോക്സോ വകുപ്പ് ചുത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കടയിലെ ജീവനക്കാരന് ബന്തിയോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. ത്രോമ്പോള്‍ സ്കൂള്‍ ടീം അംഗമായ പതിനാറുകാരി ജേഴ്സി വാങ്ങാനെത്തിയപ്പോഴാണ് ട്രയല്‍ റൂമിലെ ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്. സഹോദരനാപ്പം ബന്തിയോട് പ്രവര്‍ത്തിക്കുന്ന ചാമ്പ്യന്‍സ് സ്പോര്‍ട്സ് കടയിലാണ് വിദ്യാര്‍ഥിനി എത്തിയത്.
also read: ചരിത്ര മുഹൂര്‍ത്തം; ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ക്യാമറ കണ്ട സംഭവം സഹോദരനെ അറിയച്ചതോടെ തിരച്ചില്‍ നടത്തി റൂമില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .
മൊബൈല്‍ ക്യാമറ സ്ഥാപിച്ച ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. പത്ത് മാസമായി ഇയാള്‍ ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. ഇതിനുമുമ്പ് ഇയാള്‍ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.