ശാസ്താംകോട്ട: മീന്മുള്ള് തൊണ്ടയില്‍ കുടുങ്ങി വയോധിക മരിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം. വടക്കന്‍ മൈനാഗപ്പള്ളി മഠത്തില്‍ വടക്കതില്‍ ഇസ്മയില്‍ കുട്ടിയുടെ ഭാര്യ നബീസാ ബീവി ആണ് മരിച്ചത്. എഴുപത്തിയെട്ട് വയസ്സായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഏതാനും ദിവസം മുമ്പ് ഇവരുടെ തൊണ്ടയില്‍ മീന്മുള്ള് തറച്ചിരുന്നു. അസ്വസ്ഥതയെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് ശസ്ത്രക്രിയ നടത്തി.
also read: കേരളം കാത്തിരുന്ന വിധി, വിസ്മയ കേസില്‍ വിധി തിങ്കളാഴ്ച
ഞായറാഴ്ച രാത്രി മരിച്ചു. മക്കള്‍: നദീറബീവി, സലിം (സൗദി). അബ്ദുല്‍ സലാം, നസീമ, ലത്തീഫ്, ഷാജഹാന് (സൗദി), ഹാരീസ്. മരുമക്കള്‍. ജമാലുദ്ദീന്‍ കുഞ്ഞ്, പാരിഷാ ബീവി (കുടുംബ കോടതി ചവറ), ജമീലാബീവി, അബ്ദുല്‍ സലാം, റംലാ ബീവി, ഷജീല, ഷാഹിന.