ലഖ്നൗ: പശു മാതാവും നമുക്ക് അഭിമാനവുമാണെന്ന് പ്രധാനമന്ത്രി. പശുവിനെക്കുറിച്ചും ചാണകത്തെക്കുറിച്ചും സംസാരിക്കുന്നത് ചിലര്‍ പാപമായി കാണുന്നുവെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിനാളുകള്‍ക്ക് ഉപജീവന മാര്‍ഗം പശുക്കളാണെന്നും മോഡി കൂ്ട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ സ്വന്തം മണ്ഡലമായ വാരാണസിയില്‍ ക്ഷീരോല്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ക്ഷീരോല്പാദക മേഖലയെ വികസിപ്പിക്കുന്നത് സര്‍ക്കാരിന്റെ പ്രധാന കര്‍മ്മ പരിപാടികളില്‍ ഒന്നാണ്.
മുന്‍ സര്‍ക്കാരുകള്‍ ഈ മേഖലയെ തഴഞ്ഞിരുന്നുവെന്നും മോഡി പറഞ്ഞു. പശുവിനെ തമാശയായി കാണുന്നവര്‍ രാജ്യത്ത് എട്ടു കോടിയോളം ആളുകളുടെ ഉപജീവന മാര്‍ഗം പശുക്കളാണെന്ന് മറക്കരുത്. പത്ത് കോടിയോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് മൃഗസംരക്ഷണത്തിലൂടെ നേട്ടം കൈവരിക്കാന്‍ സാധിക്കും.
ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ചരണ്സിങ്ങിനേയും മോഡി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓര്മ ദിവസമായ ഇന്ന് രാജ്യം കര്‍ഷകദിനം ആചരിക്കുകയാണെന്നും മോഡി പറഞ്ഞു.