കൊച്ചി: മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ കൊച്ചിക്ക് പിഴ ചുമത്തി എട്ടിന്റെ പണികൊടുത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മാലിന്യ സംസ്കരണ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിനാണ് കൊച്ചി കോര്‍പറേഷനു മലിനീകരണ നിയന്ത്രണ ബോര്‍ഡ് 14.92 കോടി രൂപ പിഴചുമത്തിയത്.
നോട്ടിസിന്റെ പകര്‍പ്പു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിനും നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം തുക കെട്ടിവയ്ക്കണം. ട്രൈബ്യൂണല്‍ നിയമിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി ഖരമാലിന്യ സംസ്കരണത്തില്‍ കൊച്ചി നഗരസഭയുടെ വീഴ്ച സംബന്ധിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ട് 21നു പരിഗണനയ്ക്കു വരുന്ന സാഹചര്യത്തിലാണിത്.
ഇതേ വീഴ്ചയ്ക്കു കഴിഞ്ഞ ഓഗസ്റ്റില്‍ കോര്‍പറേഷനു 13.31 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഒരു വര്‍ഷംകൊണ്ട് പിഴത്തുക ഒന്നരക്കോടിയിലേറെ വര്‍ധിച്ചു. 2018 നവംബര്‍ 22 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലത്തെ മാലിന്യ സംസ്കരണത്തിലെ അപാകതകള്ക്കാണു നോട്ടിസ്.