സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് അര്ജ്ജുന് അശോകന്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന അര്ജ്ജുന് ഇപ്പോഴിതാ അച്ഛനായതിന്റെ സന്തോഷവും ആരാധകരെ അറിയിക്കുകയാണ്.
കുഞ്ഞിനെ കൈയ്യിലെടുത്തു കൊണ്ടിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് അര്ജ്ജുന് അശോകന് ഇക്കാര്യം ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചത്. ‘ഞങ്ങളുടെ കുഞ്ഞു രാജകുമാരി ഇങ്ങെത്തി, അച്ഛന്റെ പെണ്ണും അമ്മയുടെ ലോകവുമാണ്’ എന്നാണ് അര്ജ്ജുന് കുറിച്ചിരിക്കുന്നത്. അനുഗ്രഹീതനായ ദിവസം, പെണ്‍കുട്ടി. എന്റെ പ്രണയം എന്നീ ഹാഷ്ടാഗുകളും അര്ജ്ജുന് കുറിച്ചിരിക്കുന്നു.
മലയാളത്തിലെ പ്രമുഖരായ താരപുത്രന്‍മാരിലൊരാളായ അര്ജ്ജുന് അശോകന് നടന് ഹരിശ്രീ അശോകന്റെ മകനാണ്. വിവാഹ ശേഷമാണ് അര്ജ്ജുന് സിനിമയില്‍ വളരെ സജീവമായി മാറിയത്. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു അര്ജ്ജുന് നികിത ഗണേശനെ വിവാഹം ചെയ്തത്. എറണാകുളം സ്വദേശിനിയാണ് നികിത. 2018 ഡിസംബര്‍ 2നാണ് ഇവര്‍ വിവാഹിതരായത്.
സൌബിന്‍ ഷീഹിര് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്ത പറവയിലൂടെയാണ് അര്ജ്ജുന് അശോകന് പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. തുടര്‍ന്ന് ബിടെക്ക് എന്ന ആസിഫ് അലി ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.