മിഷിഗണ്‍: കൂട്ടുകാര്‍ക്കായി നഴ്സറിയില്‍ മദ്യം കൊണ്ടുവന്ന് വിദ്യാര്‍ത്ഥിനി. മിഷിഗണിലെ ഒരു സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മദ്യം വിളമ്പിയത്. നഴ്സറിയിലെ കുട്ടികള്‍ ചേര്‍ന്ന് ഒരു കുപ്പി ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം കുടിച്ചുതീര്‍ത്ത സംഭവം അധ്യാപകരെയും രക്ഷിതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.
മദ്യവുമായെത്തിയ പെണ്‍കുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. ലിവോണിയയിലെ ഗ്രാന്റ് റിവര്‍ അക്കാദമിയിലാണ് കൂട്ടുകാര്‍ക്കായി കുട്ടി മദ്യം കൊണ്ടുവന്നത്. അത് മദ്യമായിരുന്നെന്ന് കുട്ടിക്ക് അറിയാമെന്നാണ് അധ്യാപകര്‍ പറയുന്നത്.
ചിലര്‍ നാല് സിപ്പ് വരെ എടുത്തു. തന്റെ മകള്‍ നാല് സിപ്പ് എടുത്തെന്നും വയറുവേദനയായി എന്നുമാണ് വിദ്യാര്‍ത്ഥികളിലൊരാളുടെ രക്ഷിതാവ് പ്രതികരിച്ചത്. ജോസ് ക്യുര്വെ മിക്സ് Jose Cuervo mix ആണ് കുട്ടികള്‍ കഴിച്ചത്. ഇത് 10 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ പാനീയമാണ്.
കുട്ടികള്‍ ക്ലാസിലേക്ക് എന്തെല്ലാമാണ് കൊണ്ടുവരുന്നതെന്ന് തങ്ങള്‍ സസൂക്ഷം നിരീക്ഷിക്കാറുണ്ടെന്നും എന്നാല്‍ ഇത് ദൗര്‍ഭാഗ്യകരമാണെന്നും സ്കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. മുതിര്‍ന്നവര്‍ കഴിക്കുന്ന ഇത്തരം പാനീയങ്ങള്‍ കുട്ടികള്‍ക്ക് അനുയോജ്യമാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.