കോഴിക്കോട്: ട്യൂഷന് കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ കടന്നുപിടിച്ച യുപി സ്വദേശി അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ഓബ്രി എന്ന സ്ഥലത്തുനിന്നുള്ള സല്‍മാനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുപത്തിരണ്ടുകാരന് ബൈക്കിലെത്തിയാണ് വിദ്യാര്‍ത്ഥിനികളെ കടന്നുപിടിച്ചത്. വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിക്കൂടിയ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
also read: 19കാരി വീടിനോട് ചേര്‍ന്ന ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍
താമരശ്ശേരി പി സി മുക്കിന് സമീപത്തെ പോക്കറ്റ് റോഡില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ച്ു. സ്ഥലത്തെത്തിയ പോലീസിന് പ്രതിയെ നാട്ടുകാര്‍ കൈമാറി. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.