മാനന്തവാടി: ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ കരാറുകാരന് എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃത ആണ് മരിച്ചത്.
പത്തൊമ്പത് വയസ്സായിരുന്നു. വീടിനോട് ചേര്‍ന്ന ശൗചാലയത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30 ഓടെയാണ് അമൃതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല.
also read: എങ്ങനെയാണ് കരിമ്പില്‍ നിന്ന് പഞ്ചസാരയുണ്ടാക്കുന്നത്, നിങ്ങള്‍ക്ക് അറിയോ?, രസകരമായ വീഡിയോ കാണാം
മാനന്തവാടി ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍ : അമയ, അമല്‍.