ബിസ്ക്കറ്റുകള്‍ കഴിക്കുമ്പോള്‍ നന്നായി പരിശോധിക്കണമെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിസ്കറ്റില്‍ ഒളിച്ചിരുന്ന ഉറുമ്പുകളെ കാണാതെ അത് എടുത്ത് കഴിച്ചപ്പോഴുള്ള ഒരു അനുഭവം പങ്കുവെക്കുന്ന വീഡിയോയാണിത്.
ഇന്‍സ്റ്റഗ്രമിലാണ് വീഡിയോ പങ്കുവെച്ചത്. യുവതി കരഞ്ഞുകൊണ്ട് ബിസ്ക്കറ്റിലേക്ക് ചൂണ്ടുന്നത് വീഡിയോയില്‍ കാണാം. ബിസ്ക്കറ്റില്‍ പറ്റിപ്പിടിച്ച് ഇരിക്കുന്ന ഉറുമ്പുകളെയാണ് കാണുന്നത്. അത് കുരുക്കളാണെന്നാണ് താന്‍ കരുതിയതെന്നും രണ്ടെണ്ണം കഴിക്കുകയും ചെയ്തുവെന്നും സ്ത്രീ പറയുന്നു.
വിഡിയോ പങ്കുവെച്ചശേഷം നിരവധിപ്പേരാണ് അത് കണ്ടത്. ആയിരക്കണക്കിന് പേര് കമന്റ് ചെയ്തു. വിഷമിക്കേണ്ട കുറച്ചധികം പ്രോട്ടീന്‍ കിട്ടിയെന്ന് കരുതിയാല്‍ മതി എന്നാണ് ഒരാള്‍ പറയുന്നത്. സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നിരവധിപ്പേര്‍ പറയുന്നു.