നാഗ്പൂർ: വിവാഹ സൽക്കാര ദിവസം ആഘോഷങ്ങൾക്കിടെ മദ്യപരുടെ അഴിഞ്ഞാട്ടം. ആഘോഷങ്ങൾക്കിടെ വച്ച പാട്ട് നിര്‍ത്തിയതിൽ പ്രകോപിതരായ നാല് മദ്യപരാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേറ്റു.
നാഗ്പൂരിലെ കപിൽനഗറിൽ ഞായറാഴ്ചയാണ് സംഭവം. ശനിയാഴ്ചയായിരുന്നു വിവാഹം. ഞായറാഴ്ച വരന് വീടിന് സമീപത്തുവച്ച് റിസപ്ഷൻ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പാട്ട് നിര്‍ത്തിയതോടെ നാല് പേരും പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. ഇതിനിടെ വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേൽക്കുകയായിരുന്നു.