ഇന്ന് ലോകം കീഴടക്കി വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയില്‍ ആണ്. 2019ല്‍ ചൈനയിലെ വൂഹാനിലായിരുന്നു ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അന്ന് ബോര്‍ഡറുകള്‍ അടച്ചും കൂട്ട പരിശോധന നടത്തിയും ലോക്ഡൗണ്‍ കൊണ്ട് വന്നും ചൈന രോഗം നിയന്ത്രിക്കുകയായിരുന്നു.
എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുകയാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന ഇപ്പോള്‍. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ 90 ലക്ഷം ജനസംഖ്യയുള്ള ചാങ്ചുന്‍ നഗരത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിട്ടുള്ളത്.
നഗരത്തിലേക്കുള്ള വാഹനഗതാഗതവും അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കൊവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അനിവാര്യമല്ലാത്ത കടകള്‍ അടക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വെള്ളിയാഴ്ച 1369 പുതിയ കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ വലിയൊരു ശതമാനം കേസുകളും ചാങ്ചുന്‍ നഗരത്തിനടുത്തുള്ള ജിലിന്‍ പ്രവിശ്യയിലാണെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മുന്ന് ആഴ്ച മുമ്പ് നൂറില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പ്രത്യേക ലോക്ഡൗണുകളും പരിശോധനകളും കൊണ്ടുവന്ന് രോഗബാധ തടയാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍.