അമേരിക്കയില്‍ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. ബെന്നറ്റ് എന്നയാളാണ് മരിച്ചത്. രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മരണം സംഭവിച്ചത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ജനുവരി ഒന്‍പതിനായിരുന്നു ബെന്നറ്റിന്റെ ശസ്ത്രക്രിയ. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ മാറ്റിവെച്ചത് വൈദ്യശാസ്ത്ര രംഗത്ത് തന്നെ വലിയ വഴിത്തിരിവായ ശസ്ത്രക്രിയയായിരുന്നു.
also read: ശരീരത്തില്‍ പരിക്കുകള്‍, യുവാവ് ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍
അവയവ ലഭ്യതക്കുറവ് കാരണം കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ നിരവധിപ്പേരാണ് മരിക്കുന്നത്.
ഇതോടെയായിരുന്നു ശാസ്ത്രലോകം ഹൃദയമാറ്റത്തിനായി മറ്റ് ഉപാധികള്‍ കണ്ടെത്തിയത്. അങ്ങനെ പുതിയ ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും ഉപയോ?ഗിച്ച് പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. നേരത്തെ മസ്തിഷ്ക മരണം സംഭവിച്ച ഒരാള്‍ക്ക് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക വിജയകരമായി ഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പന്നിയുടെ ഹൃദയവും ശസ്ത്രക്രിയയിലൂടെ മനുഷ്യനിലേക്ക് മാറ്റി വച്ചത്.