ഇടുക്കി: യുവാവിനെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. നെടുങ്കണ്ടം മഞ്ഞപ്പെട്ടി വാഴത്തോപ്പില്‍ ജയകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ഉടുമ്പന്‍ചോലയില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ നിന്നാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടുമ്പന്‍ചോല ഷാപ്പിന് സമീപമുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജയകുമാറിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഉളളതായി പൊലീസ് പറഞ്ഞു. ഇത് വീണപ്പോഴുണ്ടായ മുറിവാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
also read: ‘സന്തോഷം തരുന്നില്ലെങ്കിലും ഈ ഘട്ടത്തിലെ ശരിയായ തീരുമാനം’ വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്
കൂടാതെ ജയകുമാറിന്റെ ഉള്ളില്‍ വിഷാംശം ചെന്നിട്ടുള്ളതായി പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ സൂചനയുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഉടുമ്പന്‍ചോല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.