മാതൃസ്നേഹം എന്നത് പവിത്രമായ ഒന്നാണ്. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിന്റെ ആഴം പറഞ്ഞറിയിക്കാനാവില്ല. ആപത്തുകളില്‍ നിന്നെല്ലാം തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് അമ്മമാര്‍.
കുഞ്ഞുങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ എന്തു ത്യാഗം സഹിച്ചും അമ്മമാര്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കന്നുകാലി ഫാമില്‍ വളര്‍ത്തുന്ന ഒരു പശുവിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഇത്തരം ഫാമുകളില്‍ അമ്മപ്പശുവിന്റെ അരികില്‍ നിന്നും ചെറിയ പ്രായത്തില്‍ തന്നെ പശുക്കിടാങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ അമ്മയുടെ അരികില്‍ നിന്നും പശുക്കിടാവിനെ കൊണ്ടുപോയ വാഹനത്തിനു പിന്നാലെ ഒടുന്ന പശുവിന്റെ കാഴ്ചയാണ് നൊമ്പരകുന്നത്.
The other side of the intensive commerical diary industry is really painful. Animal welfare issues mostly goes unnoticed. Many young calves gets separated from their mothers.
Here a mother runs behind her calf in Newzealand.pic.twitter.com/8y9FVuAjhb— Sudha Ramen 🇮🇳 (@SudhaRamenIFS) January 2, 2022
വാഹനത്തിനു പിന്നില്‍ മൂന്ന് പശുക്കിടാങ്ങള്‍ നില്ക്കുന്നതും അമ്മപ്പശു വാഹനത്തിനു പിന്നാലെ ഓടുന്നതും ദൃശ്യത്തില്‍ കാണാം. ന്യൂസീലന്‍ഡിലാണ് സംഭവം നടന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമന് ആണ് ട്വിറ്ററില്‍ ഈ ദൃശ്യം പങ്കുവച്ചത്.