പാരിസ്: ലോകം കോവിഡിന്റ പിടിയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റ ആശങ്കയിലാണ് ലോകമിപ്പോള്‍ അതിനിടെ കോവിഡിന്റ ഏറ്റവും പുതിയ വകഭേദമായ ഇഹു ഫ്രാന്‍സില്‍ സ്ഥിരീകരിച്ചെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടുത്തിടപഴകിയവരിലേക്ക് കൂടി രോഗം വ്യാപിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍.
also read: കോളേജ് അധ്യാപിക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ഇഹു(ഐ.എച്ച്.യു) മെഡിറ്ററാന്‍ ഇന്ഫെക്ഷന് എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് ‘ഇഹു’ എന്ന് പേരിട്ടത്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ പുതിയ രോഗകാരി ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക.
ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയ ഈ വകഭേദത്തിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. പലതവണ വ്യതിയാനം സംഭവിച്ചതിനാല്‍ ഈ വൈറസിന് വാക്സിനുകളില്‍ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ‘ഇഹു’ വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്.