കണ്ണൂര്‍: കോളേജ് അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയിലാണ് സംഭവം. നെരുവമ്പ്രം മുച്ചിലോട്ട് എല്‍പി. സ്കൂളിനു സമീപത്തെ പി.ഭവ്യ ഭാസ്കരനെയാണ് വീട്ടിനുള്ളില മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുപത്തിയാറ് വയസ്സായിരുന്നു. മാത്തില്‍ ഗുരുദേവ് കോളേജില്‍ അധ്യാപികയാണ് ദിവ്യ. തിങ്കളാഴ്ചയായിരുന്നു സംഭവം. നേരം വൈകിയിട്ടും വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ തുറന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
also read: ഗവര്‍ണര്‍ക്ക് വളര്‍ത്താന്‍ ഇനി വെച്ചൂര്‍ പശുവും മലബാറി ആടും, പരിപാലിക്കാന്‍ ഉദ്യോഗസ്ഥര്‍
പുതിയ വാണിയംവീട്ടില്‍ ഭാസ്കരന് കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളാണ് ദിവ്യ. സഹോദരി: ലക്ഷ്മി. പഴയങ്ങാടി എസ്.ഐ. കെ.ഷാജു ഇന്‍ക്വസ്റ്റ് നടത്തി.