ഗവര്‍ണര്‍ക്ക് വളര്‍ത്താന്‍ ഇനി വെച്ചൂര്‍ പശുവും മലബാറി ആടും. വെറ്റിനറി സര്‍വകലാശാലയുടെ മണ്ണുത്തിയിലെ ഫാമില്‍നിന്നാണ് പശുവിനേയും ആടിനേയും രാജ്ഭവനിലേക്ക് കൊണ്ടുവന്നത്. വെച്ചൂര്‍ പശുവിന് 75,000 രൂപയോളം വിലയുണ്ട്. വലിയ ആടിന് 16,000 രൂപയോളം വിലവരും.
അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായാണ് ഇവയെ രാജ്ഭവനിലേക്കെത്തിച്ചത്.അസിസ്റ്റന്റ് പ്രൊഫസറും സീനിയര്‍ ഫാം സൂപ്പര്‍വൈസറും ഉള്‍പ്പെടെ മൂന്നുപേരാണ് വെച്ചൂര്‍ പശുക്കളെയെത്തിക്കാന് മണ്ണൂത്തിയില്‍ നിന്നും എത്തിയത്.
കറവയുള്ള രണ്ട് വെച്ചൂര്‍ പശുക്കളേയും കുട്ടികളെയും രാജ്ഭവനില്‍ എത്തിച്ചു. ആടുകളെ കൊണ്ടുപോകുമ്പോഴും ഈ ഉദ്യോഗസ്ഥര്‍ പോകണമെന്നും സര്‍വകലാശാല നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയുടെ പരിപാലത്തിനുള്ള നിര്‍ദ്ദേശങ്ങളും മറ്റും നല്കാന് ഒരു അസിസ്റ്റന്റ് പ്രൊഫസറെയും സര്‍വ്വകലാശാല നിയോഗിച്ചിട്ടുണ്ട്.
വെച്ചൂര്‍ പശുവിനൊപ്പം 20 കോഴികളെയും രാജ്ഭവനിലേക്ക് കൊണ്ടുപോയിരുന്നു. ആടുകളുമായി പോകുമ്പോള്‍ 10 കിലോ കോഴിത്തീറ്റ കൊണ്ടുപോകണമെന്നും ഉത്തരവിലുണ്ട്. 10 ആടുകളെ വേണമെന്നാണ് രാജ്ഭവന്റെ ആവശ്യം.