തന്റെ ജീവിത പങ്കാളിയായി ഒരു സ്ത്രീ തിരഞ്ഞെടുത്തത് മരത്തെ. കേട്ടാല്‍ സത്യമാണോ എന്ന് തോന്നുമെങ്കിലും സംഭവം ശരിക്കുമുള്ളത് തന്നെ. ഇംഗ്ലണ്ടിലെ ഒരു യുവതി മരത്തെ കല്യാണം കഴിച്ചത്. റിംറോസ് വാലി കണ്ട്രി പാര്‍ക്കിലുള്ള ഒരു മരത്തെയാണ് കേറ്റ് കണ്ണിംഗ്ഹാം എന്ന യുവതി വിവാഹം കഴിച്ചത്.
2019 -ലാണ് സംഭവം നടന്നത്. വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പ്രണയത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് അവള് പറയുന്നു. ആ ജോഡികള്‍ ഇപ്പോള്‍ മൂന്നാം ക്രിസ്മസ് ഒരുമിച്ച് ആഘോഷിക്കാനുള്ള പദ്ധതിയിലാണ്.
കേറ്റിന് തന്റെ പങ്കാളിയോട് വളരെയധികം സ്നേഹമാണ്.
also read : എടപ്പാൾ മേൽപാലം ജനുവരി എട്ടിന് ഉദ്ഘാടനം ചെയ്യും; തീയതി പ്രഖ്യാപിച്ച് മന്ത്രി
ആഴ്ചയില്‍ അഞ്ച് തവണ വരെ അവള് തന്റെ പങ്കാളിയെ കാണാന്‍ എത്തും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രിസ്മസിന് മരം അലങ്കരിക്കുകയും ചെയ്തു അവള്. കാര്യം മരത്തെ അവള്‍ക്ക് സ്നേഹമാണെങ്കിലും, അവള്‍ക്കും ഒരു കാമുകനുണ്ട്. അയാള്‍ അവരുടെ ബന്ധത്തെ എല്ലാവിധത്തിലും പിന്തുണക്കുന്നു.
പലപ്പോഴും അവള് ഭര്‍ത്താവിനെ കാണാന്‍ വരുമ്പോള്‍ ഈ കാമുകനും കൂടെ കാണും. അവള് മരത്തെ ചുംബിക്കുന്നതും, ആശ്ലേഷിക്കുന്നതും കാമുകന് കൗതുകത്തോട് നോക്കി നില്ക്കും. ലോക്ക്ഡൗണായതോടെ സമയം കിട്ടുമ്പോഴൊക്കെ തന്റെ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ താന്‍ എത്താറുണ്ടെന്ന് കേറ്റ് പറയുന്നു.