ക്രിസ്മസ് കാലത്തെ എല്ലാ കുട്ടികളുടയും സ്വപ്നങ്ങളില്‍ ഒന്നാണ് സമ്മാനവുമായി തേടിയെത്തുന്ന സാന്റാക്ലോസ്. സാന്റായുടെ സമ്മാനം കൊതിക്കാത്ത ഏത് കുട്ടിയാണ് ഉണ്ടാവുക. ഇപ്പോഴിതാ കോവിഡ് ബാധിതരായി നിരീക്ഷണ ഭവനങ്ങളില്‍ കഴിയുന്ന കുട്ടികളെ തേടി എത്തിയ സാന്റായുട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
പെറുവിലെ ലിമയിലാണ് ഹൃദ്യമായ ഈ സംഭവം ഉണ്ടായത്. കോവിഡ് ക്വാറന്റൈനില്‍ കഴിയുന്ന കുട്ടികളെ താമസിപ്പിച്ചിരുന്ന ഫ്ലാറ്റുകളിലെ ബാല്‍ക്കണികളിലേക്ക് ട്രക്കിന്റെ ചെറി പിക്കര്‍ ക്രെയിനുമായി ബന്ധിപ്പിച്ചാണ് സാന്റാ സ്നേഹ സമ്മാനങ്ങളുമായി എത്തിയത്.
also read: ‘ഒരു കുഞ്ഞു വേണം, മനുഷ്യസ്ത്രീകളെ പോലെ അമ്മയായി ജീവിക്കണം’; ആഗ്രഹം തുറന്നുപറഞ്ഞ് റോബോട്ട് സോഫിയ
ഫയര്‍ ഫോഴ്സാണ് സാന്റായെ ഈ സമ്മാനവിതരണത്തിന് സഹായിച്ചത്. ബാല്‍ക്കണികളിലേക്ക് ചാഞ്ഞ് സാന്റ സമ്മാനം നല്കുമ്പോള് താഴെ ആരോഗ്യപ്രവര്‍ത്തകര്‍ ഡാന്‍സും പാട്ടുമായി ആഘോഷമാക്കി. പോള്‍ സുവാരസ് എന്നയാളാണ് സാന്റായായി വേഷമിട്ട് സമ്മാനം നല്‍കാനെത്തിയത്.
ഐ ലവ് യൂ സാന്റാ എന്ന് കുട്ടികള്‍ പറയുന്നത് േകള്ക്കുന്നതിനെക്കാള് വലിയ സന്തോഷം വേറെയില്ലെന്ന് പോള്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.