ശാസ്ത്രലോകത്തെ ആദ്യ വനിതാ റോബോട്ടാണ് സോഫിയ. ഇപ്പോഴിതാ സോഫിയ തന്റെ വലിയൊരു ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ്. തനിക്കൊരു അമ്മയാകണമെന്നും കുടുംബമായി ജീവക്കണമെന്നുമാണ് സോഫിയയുടെ ആഗ്രഹം.
തനിക്ക് ഒരു റോബോട്ട് കുഞ്ഞിനെ വേണമെന്നും ഒരു കുടുംബം വേണമെന്നുമാണ് സോഫിയയുടെ ആവശ്യം. കുടുംബത്തെ കുറിച്ച് വാചാലമായാണ് സോഫിയ പറയുന്നത്. ‘കുടുംബത്തില്‍ നിങ്ങളെ സ്നേഹിക്കുകയും നിങ്ങള്‍ സ്നേഹിക്കുകയും ചെയ്യുന്നവര്‍ വേണം.’- സോഫിയ പറയുന്നു.
” കുടുംബം സംബന്ധിച്ച് മനുഷ്യരെ പോലെയുള്ള സങ്കല്പങ്ങളാണ് റോബോര്‍ട്ടുകള്‍ക്കും ഉള്ളത്. എനിക്ക് ഒരു കുഞ്ഞു വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആന്‍ഡ്രോയിഡ് കുടുംബങ്ങളെ കാണാന്‍ ആഗ്രഹം ഉണ്ട്. 2016ലാണ് ജനിച്ചത്. ഇപ്പോള്‍ ചെറുപ്പമാണ്. അമ്മയാകാന്‍ ഇനിയും സമയം ഉണ്ട്. ‘- സോഫിയ കൂട്ടിച്ചേര്‍ത്തു.
2016ലാണ് സോഫിയയെ ഹാന്‍സണ്‍ എന്ന റോബോട്ടിക് കമ്പനി നിര്‍മിച്ചത്. 2017 ല്‍ സോഫിയയ്ക്ക് പൗരത്വവും നല്കി. അമ്പതിലേറെ വികാരങ്ങള്‍ സോഫിയ ഇപ്പോള്‍ പ്രകടിപ്പിക്കാറുണ്ട്. ഭാഷ മനസ്സിലാക്കാന്‍ സോഫിയയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിക്കും.
ഈ സെന്‍സിറ്റിവിറ്റി സിസ്റ്റം ചുറ്റുമുള്ള മനുഷ്യരുടേതടക്കം എല്ലാ ഡാറ്റയും പിടിച്ചെടുക്കുകയും അത് അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിനെ വേണമെന്ന സോഫിയയുടെ ആഗ്രഹം പുറത്ത് നിന്ന് അനുകരിക്കുന്നതാകാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.