അമ്മയുടെ ഫോട്ടോ നെഞ്ചോട് ചേര്‍ത്ത് വിവാഹവേദിയിലേക്ക് നടന്നുവരുന്ന ഒരു വധുവിന്റ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ അമ്മയില്ലാതെ വന്നതോടയാണ് അമ്മയുടെ ചിത്രവും നെഞ്ചിലേറ്റി മകള്‍ വിവാഹവേദിയിലെത്തിയത്
ഒരു പാകിസ്ഥാന് വധുവിന്റെ വീഡിയോ ആണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേയ്ക്ക് വരുന്ന വധുവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ചു. വിവാഹ വസ്ത്രത്തില്‍ പിതാവിന്റെ കരംപിടിച്ച്, അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് വധു വിവാഹവേദിയിലേയ്ക്ക് എത്തുന്നത്.
വേദിയിലേയ്ക്ക് നടന്നുനീങ്ങുമ്പോഴും അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഫോട്ടോഗ്രാഫറായ മാഹാ വജാഹത് ഖാന് ആണ് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വധുവിന്റെ പിതാവും മറ്റ് ബന്ധുക്കളും ദു:ഖം അടക്കാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. വിവാഹച്ചടങ്ങുകള്‍ക്കുശേഷം വധു തന്റെ പിതാവിനെ കെട്ടിപ്പിടിച്ച് യാത്രപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.