വാഷിങ്ടണ്‍: അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്കാന് അനുമതി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്ഡിഎ) അനുമതി നല്‍കിയത്. ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അനുമതി നല്‍കിയത്. 12-15 വയസ്സിനിടയിലുള്ള കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫൈസര്‍ വാക്സിന് മികച്ച ഫലം നല്‍കിയതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.
2000ത്തോളം കൌമാരപ്രായക്കാരിലാണ് പരീക്ഷണം നടത്തിയത്. വാക്സിന് ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഉപയോഗത്തിന് അനുമതി നല്‍കിയത്.വാക്സിന് കുത്തിവെപ്പിനുള്ള ഫെഡറല്‍ വാക്സിന് ഉപദേശക സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയ ഉടന്‍ 12-15 വയസിന് ഇടയിലുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് ആരംഭിക്കും.
16 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന് നല്കാന് അമേരിക്ക നേരത്തെ അനുമതി നല്‍കിയിരുന്നു. 12 മുതല്‍ പ്രായമുള്ളവര്‍ക്ക് കൂടി കുത്തിവെപ്പ് എടുത്ത് തുടങ്ങുന്നതോടെ 13 മില്യണ്‍ ആളുകള്‍ക്കാണ് അമേരിക്കയില്‍ വാക്സിനിന്റെ പ്രയോജനം ലഭിക്കുക. നേരത്തെ കാനഡയും 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് കൊവിഡ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.