വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ച വിയറ്റ്നാമില്‍ വെച്ചായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസാവസാനം കൂടിക്കാഴ്ചയുണ്ടാകാനാണ് സാധ്യത. കൂടിക്കാഴ്ചയില്‍ ട്രംപിന്റെ അജണ്ട എന്നതാണെന്നും വ്യക്തമല്ല.
കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ചൈനീസ് പ്രസിഡണ്ട് ഷിജിംഗ്പിങ്ങുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ട്രംപ്- കിം ചര്‍ച്ചക്ക് ഷീ ജിംഗ് പിങ് പൂര്‍ണ പിന്തുണനല്‍കുന്നതായും റിപ്പോര്‍ട്ടില്‍ ചൂട്ടിക്കാട്ടുന്നു.
ഉത്തരകൊറിയയുടെ ആണവ കരാര്‍ മധ്യസ്ഥന്‍ കിം യോങ് ചോയിയുമായി അമേരിക്ക നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച വിയറ്റ്നാമിലാക്കാന് ധാരണയായത്. ട്രംപും കിമ്മും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച സിംഗപ്പൂരില്‍ വെച്ചായിരുന്നു നടന്നത്.