വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ അക്രമം. കെന്റക്കിയിലെ ലൂയിസ്വില്ലെ സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയാണ് അക്രമം ഉണ്ടായത്. അക്രമികള്‍ ക്ഷേത്ര കെട്ടിടത്തിന്റെ ജനലുകള്‍ അടിച്ച് തകര്‍ക്കുകയും ചുവരുകളില്‍ ക്രിസ്തുവാണ് ഏകദൈവം എന്ന് സ്പ്രേ പെയിന്റ് കൊണ്ട് എഴുതി വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് സംഭവം. ഏത് മതവിശ്വാസിയായാലും മറ്റൊരു മതത്തോട് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്ന് സ്വാമി നാരയണ ക്ഷേത്ര പ്രതിനിധി രാജ് പട്ടേല്‍ പറഞ്ഞു. ഞങ്ങള്‍ ഇവിടെ പ്രാര്‍ത്ഥിക്കാനാണ് വരുന്നത് ഇവിടെയെത്തുമ്പോള്‍ ഞങ്ങള്‍ ഉറപ്പായും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതര മതസ്ഥരുടെ ആരാധാനലായങ്ങള്‍ക്ക് നേരെ അമേരിക്കയില്‍ അക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. ക്ഷേത്രത്തിന് കൂടുതല്‍ സുരക്ഷ നല്‍കുമെന്ന് ലൂയിസ്വില്ലെ മെട്രോ പോലീസ് മേധാവി പറഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ക്ഷേത്രത്തിലെത്തുന്ന ഓരോ വിശ്വാസിക്കും മതിയായ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.