വാഷിംഗ്ടണ്‍: അമേരിക്കയില്‍ ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്ന എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനുള്ള നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച നിയമത്തില്‍ ട്രംപ് ഒപ്പിടുമെന്നാണ് സൂചന.
അതേസമയം വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ ട്രഷറി സ്തംഭനം ചര്‍ച്ചയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വിഷയം ചര്‍ച്ചയായില്ലെങ്കില്‍ വൈറ്റ് ഹൗസോ രാഷ്ട്രീയ പ്രതിനിധികളോ വിഷയത്തില്‍ പ്രതികരിച്ചേക്കും. നിലവില്‍ ട്രഷറി സ്തംഭനം 26 ദിവസം പിന്നിട്ടുകഴിഞ്ഞു. ഡിസംബര്‍ 22നായിരുന്നു സ്തംഭനം തുടങ്ങിയത്. മെക്സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കാത്തില്‍ പ്രതിഷേധിച്ചാണ് ട്രംപ് ട്രംഷറി സ്തംഭനം ഏര്‍പ്പെടുത്തിയത്.