ഷിക്കാഗോ: യുഎസില്‍ ഷിക്കാഗോയിലെ മേഴ്സി ഹോസ്പിറ്റലില്‍ വെടിവെയ്പ്പ്. നാല് പേര് കൊല്ലപ്പെട്ടു. ആശുപത്രിയിലെത്തിയ അക്രമി വനിതാ ഡോക്ടര്‍ക്ക് നേരെ വെടിവെച്ച ശേഷം ചുറ്റുപാടുമുള്ളവരുടെ നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ അക്രമിയും കൊല്ലപ്പെട്ടു. പോലീസ് നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ഇയാള്‍ സ്വയം വെടിവെച്ചതാണോ എന്ന് സംശയിക്കുന്നതായി ദൃസ്സാക്ഷികള്‍ പറഞ്ഞു. വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ ലക്ഷ്യമാക്കിയായിരുന്നു അക്രമിയുടെ വെടിവെയ്പ്പ് എന്നാണ് കരുതുന്നത്. ആസ്പത്രിയുടെ പാര്‍ക്കിങ് ഏരിയയിലായിരുന്നു സംഭവം. വെടിവെയ്പ്പില്‍ അക്രമിയെ കൂടാതെ ഒരു ഡോക്ടറും, ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റും, ഒരു പോലീസ് ഓഫീസറുമാണ് കൊല്ലപ്പെട്ടതെന്ന് ഷിക്കാഗോ മേയര്‍ വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.