കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയെ വിഴുങ്ങിയ തീപിടിത്തത്തിന് കാരണം വനസുരക്ഷയിലെ പാളിച്ചയാണെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ മുഴുവനായി നടുക്കിയ സംഭവം അതീവ ദുഃഖകരമാണെന്ന് ട്രംപ് പറഞ്ഞു.
ശക്തമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ചുപേരുടെ മൃതദേഹംകൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഇതോടെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 76 ആയി ഉയര്‍ന്നു. 1300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മുന്നൂറോളം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പറഞ്ഞു. 60,000 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 47,200 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 1,200 പേര് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.