ഇല്ലായ്മകളുടെ ബാല്യകാലത്തിന്റെ ഓര്‍മ്മകളില്‍ നടന് നിര്‍മ്മല്‍ പാലാഴി. വിശപ്പും സഹിച്ചുപിടിച്ച് സ്കൂളില്‍ പോകുന്നതും വിശപ്പകറ്റാന്‍ കിണറില്‍ നിന്ന് വെള്ളം കോരിത്തരുമായിരുന്ന ബിയുമ്മയെ കുറിച്ചും ഹൃദയത്തില്‍ തൊടുന്ന കുറിപ്പാണ് നിര്‍മ്മല്‍ പാലാഴി പങ്കുവെച്ചത്.
കുട്ടിക്കാലത്തെ ഒരു ഫോട്ടോയും നടന് പങ്കുവെച്ചിട്ടുണ്ട്. വിശന്ന് അങ്ങേത്തല എത്തിനില്ക്കുമ്പോള് ആ വയറ്റിലേക്ക് ഒരു കൈകുമ്പില്‍ വെള്ളം കുടിക്കുമ്പോള്‍ വയറ്റില്‍ കൊളുത്തി പിടിക്കുംപോലെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങിനെ ഒന്നുണ്ട്, അതൊക്കെ അനുഭവവിച്ചിട്ടുമുണ്ടെന്ന് നിര്‍മല്‍ പാലാഴി പറയുന്നു.
നിര്‍മല്‍ പാലാഴി പങ്കുവെച്ച കുറിപ്പ് വായിക്കാം…
വിശന്ന് അങ്ങേ തല എത്തിനില്ക്കുമ്പോള് ആ വയറ്റിലേക്ക് ഒരു കൈകുമ്പില്‍ വെള്ളം കുടിക്കുമ്പോള്‍ വയറ്റില്‍ കൊളുത്തി പിടിക്കുംപോലെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ…?
ഹാ എന്നാല്‍ അങ്ങിനെ ഒന്നുണ്ട്. ഫോട്ടോയില്‍ ഉള്ള ആ ചെക്കന് അതൊക്കെ അനുഭവിച്ചിട്ടും ഉണ്ട് . രാവിലെ വീട്ടില്‍ നിന്നും എന്തേലും ഉണ്ടേലും തിന്ന് ‘ഉണ്ടാവാറില്ല എന്നതാണ് സത്യം’, ഉച്ചക്ക് ഇന്റര്‍ ബെല്ലില്‍ കയ്യില്‍ കുറച്ചു കൂടുതല്‍ പൈസ ഉള്ളവര്‍ ഉസ്കൂളിന്റെ അടുത്തുള്ള കപ്പയും (പൂള) മീനും കഴിക്കാന്‍ ഓടി കയറും.
ചില്ലറ പൈസ ഉള്ളവര്‍ അര്മ്മാന്ട്ടിക്കന്റെ പീടികയില്‍ പോയി ചൊരണ്ടി ഐസ് തിന്നും. അല്ലങ്കില്‍ ചെറിയ നാരങ്ങാ നടുവില്‍ മുറിച്ചിട്ട് ഉപ്പും മുളകും തേച്ചു തരും. ചുരുങ്ങിയത് 25 പൈസയെങ്കിലും വേണം അതിനൊക്കെ അതൊന്നും ഇല്ലാത്ത ഞാനൊക്കെ (എന്നെ പോലെ ഒരുപാട് എണ്ണം ??) ഒരുപാട് ഓടിയിട്ടുണ്ട് ഈ ഉമ്മയുടെ അടുത്തേക്ക്. ആള്‍മറ ഇല്ലാത്ത കിണറ്റില്‍ പാള തൊട്ടി ഇട്ട് വെള്ളം കോരിയിട്ട് കൈയിലേക്ക് ഒഴിച്ചു തരുമായിരുന്നു ഈ ഉമ്മ. അതും ഇപ്പൊ ഈ ഫോട്ടോയില്‍ കാണുന്ന ചിരിയോടെ , വര്‍ഷങ്ങള്‍ 10ഉം 20ഉം 30ഉം കഴിഞ്ഞു.
ഇന്ന് വലിയ പെരുന്നാള്‍ ദിനത്തില്‍ പ്രിയ സുഹൃത്തായ ഷാഫി വീട്ടില്‍ രാത്രി ബിരിയാണി കഴിക്കാന്‍ വിളിച്ചപ്പോള്‍, ബിയുമ്മ ആ പഴയ ചിരിയോടെ പുറത്തേക്ക് വന്നു. ഞാന്‍ പഴയ കഥകളൊക്കെ ഉമ്മയോട് പറഞ്ഞു
എല്ലാം മാറിപ്പോയി, ഓല മേഞ്ഞ വീട് അപ്പ്സ്റ്റയര് ആയി, മുറ്റം ഇന്റര്‍ ലോക്ക് ചെയ്തു, ആള്‍മറ ഇല്ലാത്ത കിണര്‍ ആള്‍മറ കെട്ടി തേച്ചു മോട്ടോറും വച്ചു. പക്ഷേ വിശപ്പ് തീര്‍ക്കാന്‍ കൈക്കുമ്പിളില്‍ വെള്ളം ഒഴിച്ചു തരുന്ന ബിയുമ്മയുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല
അന്ന് പച്ചവെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും
അന്ന് വിശപ്പ് മാറ്റാന്‍ പച്ചവെള്ളം തന്നതും ദൈവം…
ഇന്ന് ബിരിയാണി തന്നതും…