പയ്യന്നൂര്‍ : ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ തെങ്ങ് കടപുഴകി വീണു. ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂരിലാണ് സംഭവം. അന്നൂരിലെ ഓട്ടോ ഡ്രൈവര്‍ പി.രഞ്ജിത്തും അയല്‍വാസികളായ യാത്രക്കാരുമാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ 11.15നാണ് സംഭവം. പയ്യന്നൂര്‍ ഭാഗത്തേക്ക് യാത്രക്കാരെയും കയറ്റി വരുമ്പോള്‍ അന്നൂര്‍ റോഡില്‍ സത്യന് ആര്‍ട്സിനു സമീപത്തെത്തിയപ്പോഴാണ് തെങ്ങ് കടപുഴകി വീണത്. അപ്രതീക്ഷിതമായി വലിയ ശബ്ദം കേട്ടപ്പോള്‍ ഓട്ടോയിലുണ്ടായവര് ഞെട്ടലോടെ നിലവിളിച്ചു.
വലിയ ശബ്ദത്തിനൊപ്പം ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷ നില്‍ക്കുകയും ചെയ്തു. തൊട്ടു മുന്പില് തെങ്ങ് കടപുഴകി വീണത് കണ്ടപ്പോള്‍ ജീവന് തിരിച്ചു കിട്ടിയ സന്തോഷത്തിലായി ഡ്രൈവറും യാത്രക്കാരും. മുന്‍ഭാഗത്തെ ടയറിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്.
ഒരു സെക്കന്‍ഡ് വൈകിയിരുന്നുവെങ്കില്‍ തെങ്ങ് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീഴുമായിരുന്നു. ദുരന്തമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ട സന്തോഷം പങ്കുവയ്ക്കുമ്പോഴും ഡ്രൈവറും യാത്രക്കാരും ഞെട്ടലില്‍ നിന്ന് മുക്തി നേടിയിട്ടില്ല.