കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ സജിത്തിനും കുടുംബത്തിനും തുണയായി ചലച്ചിത്രതാരം സുരേഷ് ഗോപി. വീട്ടിലേയ്ക്ക് പോകാന്‍ സ്വന്തമായി വഴിയെന്ന കുടുംബത്തിന്റെ ഏറെ നാളായുള്ള വലിയ ആഗ്രമാണ് സുരേഷ് ഗോപി സാക്ഷാത്കരിച്ചുകൊടുത്തത്.
വീട്ടിലേയ്ക്ക് പോകാന്‍ സ്വന്തമായി വഴി ഇല്ലാത്തതിനാല്‍ സഹോദരി ഷൈനി സജിത്തിനെ എടുത്തുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഹായവുമായി സുരേഷ് ഗോപിയെത്തിയത്.
‘സുരേഷ് ഗോപി സാറിന് നന്ദി. സാര്‍ എന്ന് പറയുന്നില്ല സ്വന്തം ഏട്ടനാണ്. അദ്ദേഹത്തോടും കുടുംബത്തോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രിയായാലും മഴ വന്നാലും അനിയനെ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണ്. പലപ്പോഴും നിലത്ത് വീണിട്ടുണ്ട്, ആ മണ്ണോടെ ആശുപത്രിയില്‍ പോകും. സഹായിക്കാന്‍ ആരും എത്താറില്ല. ഇനി വണ്ടി വീട്ടിലേയ്ക്ക് വരുമല്ലോ എന്ന സന്തോഷമുണ്ട്. ഇത്രയും വലിയ സഹായം ചെയ്ത സുരേഷേട്ടനെ നേരില്‍ കാണണമെന്നുണ്ട്.’- ഷൈനി പറഞ്ഞു.