അമ്മയെ പഠിപ്പിച്ച് പരീക്ഷയില്‍ ജയിപ്പിച്ച പെണ്മക്കളുടെ വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ത്രിപുരയിലാണ് സംഭവം. ഷീലാ റാണി ദാസ് എന്ന അമ്മ ത്രിപുര ബോര്‍ഡ് എക്സാമില്‍ പത്താം തരം പരീക്ഷയെഴുതി വിജയിച്ചപ്പോള്‍ അതിന് പിന്നിലുള്ള പരിശ്രമം രണ്ട് പെണ്മക്കളുടേതായിരുന്നു.
അമ്മ പത്താംക്ലാസ് പരീക്ഷയെഴുതിയപ്പോള്‍ അവരുടെ രണ്ടു മക്കള്‍ 12-ാം ക്ലാസ് പരീക്ഷയെഴുതുകയായിരുന്നു. ഫലം വന്നപ്പോള്‍ മൂന്നു പേരും വിജയിച്ചു. മൂന്നുവിജയവും ഒന്നിച്ച് ആഘോഷിക്കുകയാണ് കുടംബമിപ്പോള്. വളരെ ചെറുപ്രായത്തില്‍ത്തന്നെ ഷീലാ റാണി ദാസ് വിവാഹിതയായിരുന്നു.
രണ്ടു പെണ്കുട്ടികളുമുണ്ടായി. അതിനിടെയായിരുന്നു ഭര്‍ത്താവ് മരിച്ചത്. ഇതോടെ ഷീലയുടെ ജീവിതം മക്കള്‍ക്കു വേണ്ടിയായിരുന്നു. ചെറുപ്രായത്തിലുള്ള വിവാഹവും ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ മരണവുമൊക്കെച്ചേര്ന്ന് ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഷീലാ റാണിയുടെ പഠനസ്വപ്നങ്ങള്‍ പാതിവഴിയില്‍ നിലച്ചു.
also read: അന്ന് കേരളക്കര ഒന്നിച്ച് പാടി, ‘വന്നല്ലോ വനമാല’ പരസ്യമൊരുക്കിയ സംവിധായകന് അന്തരിച്ചു
എന്നാല്‍ മക്കളെ മിടുക്കരായി വളര്‍ത്തുന്നതിനിടെ തന്റെ പഠനം പൊടിതട്ടിയെടുക്കാനും ഷീലാ റാണി സമയം കണ്ടെത്തി. പഠിക്കണമെന്ന അമ്മയുടെ പഠനമോഹം തിരിച്ചറിഞ്ഞ മക്കള്‍ ഷീലാറാണിയെ പൊതുപരീക്ഷയ്ക്കായി തയാറെടുപ്പിച്ചു. അമ്മയ്ക്കൊപ്പമിരുന്ന് അവര്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു കൊടുത്തു.
Tripura | Shila Rani Das along with her two daughters cleared board exams in Agartala
We are happy as our mother passed class 10th exam and my sister and I cleared our 12th class. We motivated her and also helped in her studies: Jayashree Das, daughter of Shila Rani Das (06.07) pic.twitter.com/iS90QttBVj
— ANI (@ANI) July 7, 2022
ഒപ്പം പ്ലസ്ടുവിനു പഠിക്കുകയും ചെയ്തു. ” പരീക്ഷയില്‍ ജയിക്കാന്‍ സാധിച്ചതില്‍ എനിക്കൊരുപാടു സന്തോഷമുണ്ട്. എന്റെ രണ്ടു പെണ്മക്കളുടെയും പ്രചോദനവും മറ്റുള്ളവരുടെ പിന്തുണയുമുള്ളതുകൊണ്ടാണ് എനിക്ക് പരീക്ഷയെഴുതാന്‍ സാധിച്ചത്. പരീക്ഷയില്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തീര്‍ച്ചയായും എനിക്കുണ്ടായിരുന്നു.” സ്വന്തം വിജയത്തെക്കുറിച്ച് ഷീലാ റാണി പറയുന്നു.
അഗര്‍ത്തലയിലെ അബോയ്നഗര് സ്മൃതി വിദ്യാലയത്തിലാണ് ഷീലാ റാണി പരീക്ഷയെഴുതി വിജയിച്ചത്.