കൊച്ചി: കേരളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ച ‘വന്നല്ലോ വന്നല്ലോ വനമാല’ എന്ന പരസ്യമൊരുക്കിയ ചലച്ചിത്ര, പരസ്യ സംവിധായകന് കെ.എന്‍. ശശിധരന് അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടപ്പള്ളിയിലെ വസതിയില്‍ വെച്ചാണ് അന്ത്യം.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നു നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. സംസ്കാരം ഇന്നു വൈകിട്ട്. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയാണ്.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം കരസ്ഥമാക്കിയ കെ.എന്‍. ശശിധരന്, 1984ല്‍ പി.കെ. നന്ദനവര്‍മ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ തന്നെ ആദ്യ ചിത്രമൊരുക്കി. സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരന് തന്നെയായിരുന്നു.
2014ല്‍ അനുപം ഖേര്‍, ബേബി അനിഖ തുടങ്ങിയവര്‍ അഭിനയിച്ച നയനയാണ് അവസാന ഫീച്ചര്‍ സിനിമ. 1985ല്‍ കാണാതായ പെണ്‍കുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു. ആദ്യകാലത്ത് സിനിമാ സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേയ്ക്കു തിരിഞ്ഞു.
ഭാര്യ: വീണ ശശിധരന്, മക്കള്‍: ഋതു ശശിധരന്, മുഖില്‍ ശശിധരന്. മരുമകള്‍: ഇന്ദുലേഖ.