അങ്കമാലി: എറണാകുളത്ത് റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞ ആളെ കൊണ്ട് തന്നെ അത് തിരികെ വാരിച്ചു. കൂടാതെ പിഴയും ചുമത്തി. അങ്കമാലി നഗരസഭ ഇരുപത്തിനാലാം വാര്‍ഡില്‍ ജോളി നഴ്സറി റോഡിലാണ് സംഭവം.
കൗണ്‍സിലര്‍ ലക്സി ജോയി, മുനിസിപ്പല്‍ ഉദ്യോഗസ്ഥരായ എംഎന്‍ നൗഷാദ്, കെടി സുധീഷ്, ചര്‍ച്ച് നഗര്‍ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഫ്രാന്‍സിസ് തച്ചില്‍, വര്‍ഗീസ് മുണ്ടാടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരികെ വാരിച്ചത്. 10000 രൂപ പിഴയും ചുമത്തി.
മാലിന്യം വലിച്ചെറിഞ്ഞതിനു മറ്റ് 2 പേരില്‍ നിന്നു 10,000 രൂപ വീതം പിഴ ഈടാക്കി. കൂടാതെ വഴിയരികില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച ഒരാള്‍ക്കും 10,000 രൂപ പിഴ ചുമത്തി. വാര്‍ഡില്‍ ഉറവിട മാലിന്യ സംസ്കരണത്തിനായി കമ്പോസ്റ്റ് ബിന്‍, ബയോ ഡൈജസ്റ്റര്‍ പോട്ട്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സൗജന്യമായി വിതരണം ചെയ്തിട്ടുള്ളതാണ്.
എല്ലാമാസവും ഹരിതകര്‍മ സേനാംഗങ്ങള്‍ കൃത്യമായി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുമുണ്ട്. എന്നിട്ടും മാലിന്യം പൊതുനിരത്തുകളില്‍ വലിച്ചെറിയുകയാണ്. പൊതുനിരത്തുകള്‍ വൃത്തിയായി സംരക്ഷിക്കാന്‍ ഏവരും സഹകരിക്കണമെന്ന് നഗരസഭാധ്യക്ഷന്‍ റെജി മാത്യു ആവശ്യപ്പെട്ടു.